Skip to main content

ജില്ലാ പദ്ധതി; കരട് റിപ്പോര്‍ട്ട് ഡിസംബര്‍ 11,12 തീയതികളില്‍ പരിഗണിക്കും ·               ലൈഫ് മിഷനായി 248 ഏക്കര്‍ ജില്ലാ ഭരണകൂടം കണ്ടെത്തി- കളക്ടര്‍

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാ  പദ്ധതിയുടെ കരട് വരുന്ന  ഡിസംബര്‍ 11,  12 തീയതികളില്‍ അവലോകനം ചെയ്യാന്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ ആസൂത്രണ സമിതിയോഗം തീരുമാനിച്ചു. വിവിധ സബ്ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്.  കരട് റിപ്പോര്‍ട്ടിന്റെ അവലോകനത്തിനായി സംയുക്ത യോഗം ഈമാസം 14ന് ചേരും. കൂടാതെ 18ന്  അവസാനവട്ട അവതരണം നടത്തും.  തുടര്‍ന്ന് ഇരുപതിന് ജില്ലയില്‍ എത്തുന്ന ആസൂത്രണ വിദഗ്ധ സമിതി കരട് റിപ്പോര്‍ട്ടുകള്‍ അവലോകനംചെയ്യും. സമ്പൂര്‍ണ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ലഭ്യമാക്കിയ 50 സെന്റ് സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനുള്ള ഡി പി ആര്‍ തയാറാക്കി വരുന്നതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. കൂടാതെ ജില്ലാ ഭരണകൂടം 248 ഏക്കര്‍ ഭൂമി കണ്ടെത്തി സര്‍ക്കാരിലേക്ക് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ യോഗത്തെ അറിയിച്ചു.

 

 ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി.  നിലവില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ  പൂര്‍ത്തീകരിക്കാത്ത 6200 വീടുകള്‍ക്കുള്ള എസ്റ്റിമേറ്റ് എടുക്കേണ്ടതുണ്ട്. ഇതില്‍ 1000 എസ്റ്റിമേറ്റുകള്‍ എടുത്തു കഴിഞ്ഞി. വിവിധ വകുപ്പുകളുടെ സിവില്‍  എന്‍ജിനീയറിങ് വിഭാഗങ്ങളുടെ സഹകരണം തേടിക്കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കാനായി ജില്ലാ കളക്ടര്‍ പുതിയ ഉത്തരവ് പുറത്തിറക്കും.  ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന പ്രതിലോമ നിലപാട് ശരിയല്ലെന്ന് കളക്ടര്‍ യോഗത്തില്‍ സൂചിപ്പിച്ചു. ലൈഫ് മിഷന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമുള്ള പദ്ധതികളില്‍ ഒന്നാണ.് അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ തല അപ്പീലിന് ശേഷം  ലൈഫിനുള്ള ഗുണഭോക്തൃപട്ടിക അന്തിമമാക്കിയിട്ടുണ്ട് .7855 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളും ഭൂമിയുള്ള ഭവനരഹിതരായി 7205 ഗുണഭോക്താക്കളും അടക്കം 15060 ഗുണഭോക്താക്കളാണ് ജില്ലയില്‍ ഉള്ളത്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകിച്ചും പഞ്ചായത്തുകള്‍ പ്ലാസ്റ്റിക് രഹിത വയനാട് എന്ന ലക്ഷ്യം കുറേക്കൂടി ഗൗരവമായികാണണമെന്ന് ജില്ല ാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇപ്പോഴും പല കടകളിലും പ്ലാസ്‌ററിക് സഞ്ചികള്‍ ലഭ്യമാണ്. പ്ലാസ്‌ററിക്  വില്‍പ്പന നിയന്ത്രിക്കുന്നത് സംബന്ധിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടിക്രമങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ പരിപാടികളില്‍ പ്ലാസ്‌ററിക് പൂര്‍ണാമായി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കും. കല്‍പ്പറ്റ നഗരസഭ ഉള്‍പ്പെടെയുള്ള എട്ട് തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളുടെ 2017 -18  വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. കബനിയിലേക്കുള്ള പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം ഒഴിവാക്കാന്‍ അതിന്റെ പരിസരം ദുരന്തനിവാരണ നിയമപ്രകാരംപ്ലാസ്റ്റിക് നിരോധിത മേഖലയാക്കി  ഉത്തരവ് നല്‍കുമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ജില്ലയിലെ എം.പി., എം.എല്‍.എമാര്‍ എ്ന്നിവരുടെ അഭിപ്രായം കേട്ടശേഷം ഇത് നടപ്പാക്കും. യോഗത്തില്‍ അസിസ്‌ററന്റ് പ്ലാനിങ് ഓഫീസര്‍ സുഭദ്രാ നായര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date