Skip to main content

*സ്ഥാപന രജിസ്ട്രേഷൻ റിന്യൂവൽ ഉടൻ പൂർത്തിയാക്കണം*

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‍മെന്റ് ആക്ട് നിയമപ്രകാരം ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ 2026 വർഷത്തേയ്ക്കുള്ള രജിസ്ട്രേഷൻ പുതുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. നിയമപ്രകാരം ഏതൊരു സ്ഥാപന ഉടമയും സ്ഥാപനം ആരംഭിച്ച് 60 ദിവസത്തിനുള്ളിൽ നിശ്ചിത ഫീസ് അടച്ച് Lc.Kerala.gov.in  പോർട്ടൽ മുഖേന ഓൺലൈനായി രജിസ്ട്രേഷൻ നടത്തണം. എല്ലാ രജിസ്ട്രേഷനുകളുടെയും കാലാവധി ഡിസംബർ 31ന് അവസാനിക്കുന്നതിനാൽ കാലാവധി അവസാനിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കണം. രജിസ്റ്റർ ചെയ്യാതെയോ രജിസ്ട്രേഷൻ പുതുക്കാതെയോയുള്ള സ്ഥാപനങ്ങൾക്ക് 5000 രൂപ വരെ പിഴ ചുമത്തുകയും നിയമലംഘനം തുടരുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം അധിക പിഴ ഈടാക്കുകയും ചെയ്യും. രജിസ്ട്രേഷൻ പുതുക്കൽ സംബന്ധിച്ച സംശയങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കുമായി ജില്ലയിലെ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായി ബന്ധപ്പെടാം. കൽപ്പറ്റ: 8547655684, സുൽത്താൻ ബത്തേരി: 8547655690, മാനന്തവാടി: 8547655686

date