Skip to main content

*അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു*

നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുന്നതിന് പിന്നാക്ക വികസന വകുപ്പ് അനുവദിക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉൾപ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരുമായ നിയമ ബിരുദധാരികൾക്കാണ് അർഹത. കേരള ബാർ കൗൺസിലിൽ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നവരായിരിക്കണം. www.bwin.kerala.gov.in  പോർട്ടൽ മുഖേന ഓഗസ്റ്റ് 31 രാത്രി 12 വരെ അപേക്ഷിക്കാം. ഫോൺ: 0495 2377786.

date