Skip to main content

പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് 20,000 രൂപ ടൂള്‍കിറ്റ് ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിനായി 20,000 രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാന പരിധി  2.5 ലക്ഷം രൂപയും പ്രായപരിധി പരമാവധി 60 വയസ്സുമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ളവര്‍ www.bwin.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0492 2222335 എന്ന ഫോണ്‍ നമ്പറിലോ bcddpkd@gmail.coാ എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

date