Skip to main content

ഉറവിട സംസ്‌കരണം: കളക്‌ട്രേറ്റില്‍ പ്രദര്‍ശനം നാളെ

 

 

                ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി ഉറവിട സംസ്‌കരണത്തിനുള്ള ഉപാധികള്‍പരിചയപ്പെടുത്തുന്നു. നാളെ (ഡിസംബര്‍ 8) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കളക്‌ട്രേറ്റ് പരിസരത്താണ് പ്രദര്‍ശനം. മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളായ ബയോഗ്യാസ് പ്ലാന്റ്, പുച്ചട്ടി കമ്പോസ്റ്റ്, കിച്ചന്‍ ബിന്‍ കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് എന്നിവയുടെ പ്രവര്‍ത്തന രീതികള്‍ തല്‍സമയം കണ്ട് മനസ്സിലാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.  കഴിഞ്ഞ ഒരു വര്‍ഷകാലം ശുചിത്വമിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും.

date