Post Category
പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ വാഹനം ഓടിക്കുന്നതിന് നിലവിലെ ഒരു ഒഴിവിലേക്ക് ഡ്രൈവറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സെക്രട്ടറി, പ്രമാടം ഗ്രാമപഞ്ചായത്ത്, ളാക്കൂര്‍, മല്ലശ്ശേരി പി ഒ, പത്തനംതിട്ട എന്ന പേരില്‍ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 21 വൈകിട്ട് നാല്. pramadompanchayat.lsgkerala.gov.in വെബ്‌സൈറ്റില്‍ നിന്നോ പ്രവൃത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഫോണ്‍: 0468-2242215, 0468-2240175.
date
- Log in to post comments