Skip to main content

ഹാന്‍വീവ്  'ഓണോത്സവം'

സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം റിബേറ്റ് വസ്ത്രമേള, ഓണോത്സവം 2026 ന് തിരുവല്ല സ്വകാര്യ ബസ്സ് സ്റ്റാന്‍ഡിന് എതിര്‍ വശത്തുള്ള ഹാന്‍വീവ് ഷോറൂമില്‍ തുടക്കം. 20 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍, അനുബന്ധ ജീവനക്കാര്‍ക്ക് തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും.
യു പി. ഐ.  പേയ്‌മെന്റുകള്‍ക്ക്  10 ശതമാനം അധിക വിലക്കുറവും മേളയിലുണ്ട്. തിരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. ഞായറാഴ്ച്ച ഉള്‍പ്പെടെ എല്ലാ അവധി ദിവസങ്ങളിലും ഷോറും തുറന്ന് പ്രവര്‍ത്തിക്കും. റിബേറ്റ് ആനുകൂല്യം ഓഗസ്റ്റ് 25 വരെ ലഭിക്കും.

 

date