എറണാകുളം അറിയിപ്പുകള്‍1
ദിവസവേതനാടിസ്ഥാനത്തില്‍ ഹൗസ് കീപ്പറെ നിയമിക്കുന്നു
കൊച്ചി: ഗവ:നഴ്‌സിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഹൗസ് കീപ്പറെ (വാര്‍ഡന്‍) ആവശ്യമുണ്ട്. ഈ ഒഴിവിലേക്ക് 18 നും 40 നും മധ്യേ പ്രായമുളളവരും 10 ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉളളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിംഗില്‍ യോഗ്യതയുളളവരും സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്കും മുന്‍ഗണന. താത്പര്യമുളളവര്‍ ജനുവരി 22-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ:നഴ്‌സിംഗ് കോളേജ് (എച്ച്.എം.ടി കോളനി.പി.ഒ, കൊച്ചി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0484-2754485.
യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം
കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുളളത്. അഅറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്നു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴസ് സെന്റര്‍, നന്ദാവനം വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-33 ഫോണ്‍ നമ്പര്‍ 0471-2325101, 2325102 https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in വെബ്‌സൈറ്റുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ കോലഞ്ചേരി 9446607564, 9496324721, 9496324721, നോര്‍ത്ത് പറവൂര്‍ 9496746465, 9446605436.
നിയുക്തി 2019 – എറണാകുളം മെഗാ ജോബ്‌ഫെസ്റ്റ്
കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 19-ാം തീയതി കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 'നിയുക്തി 2019' എന്ന പേരില്‍ മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഈ മേളയില്‍ ഐറ്റി, സാങ്കേതിക, വിപണന മേഖലകളിലേയും, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലേയും പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കും. ജോബ്‌ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും www.jobfestkerala.gov.in എന്ന പേരില്‍ വെബ്‌സൈറ്റ് തുറന്നിട്ടുള്ളതാണ്. മേളക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പുരോഗമിച്ചു വരുന്നു. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡ് ആയി വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്റെ എണ്ണം 10,000 ആകുന്ന മുറയ്ക്ക് ണലയശെലേ മുഖേനയുള്ള രജിസ്‌ട്രേഷന്‍ അവസാനിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓറിയന്റേഷന്‍ ക്ലാസ്സും ട്രെയിനിംഗും എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നല്‍കുന്നതാണ്. ജോബ്‌ഫെസ്റ്റിനെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.jobfestkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കോളേജ് പ്രവേശനം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ഓട്ടോണമസ് ബാച്ച് യു.ജി 2015 അഡ്മിഷന്‍ 2, 4, 6 സെമസ്റ്ററുകളുടെയും പി.ജി 2015, 2016 അഡ്മിഷന്‍ 2, 4 സെമസ്റ്ററുകളുടെയും സപ്ലിമെന്ററി പരീക്ഷകള്‍ക്കുളള അപേക്ഷകള്‍ ജനുവരി 22 ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആവര്‍ത്തനപട്ടികയുടെ അന്താരാഷ്ട്ര വര്‍ഷം
കൊച്ചി: മഹാരാജാസ് കോളേജ് എറണാകുളം ആവര്‍ത്തനപട്ടികയുടെ അന്താരാഷ്ട്ര വര്‍ഷത്തിന്റെ (IYPT 2019) ഉദ്ഘാടനവും രസതന്ത്ര മൂലകങ്ങളുടെ 150-ാം വാര്‍ഷികവും ജനുവരി 14-ന് രാവിലെ 9.30 ന് നടത്തുന്നു. ചടങ്ങില്‍ ഡോ.ടി.മുകുന്ദന്‍, സയന്റിസ്റ്റ് ജി.എന്‍.പി.ഒ.എല്‍, കൊച്ചി ഉദ്ഘാടനവും ഡോ.സുബി ജേക്കബ് ജോര്‍ജ് ജെ.എന്‍.സി.എ.ആര്‍ മുഖ്യപ്രഭാഷണവും നടത്തും.
- Log in to post comments