Skip to main content

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മരാമത്ത് പ്രവൃത്തി കൾക്ക്  മെറ്റീരിയൽ സപ്ലൈ ചെയ്‌ത കരാറുകാരന് തുക നല്‌കണം

 

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ 2018-ൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിത മാരാരിക്കുളം എൽ.പി.എസ് - റയിൽവെ സ്റ്റേഷൻ കോൺക്രീറ്റ് നടപ്പാതയുടെ മെറ്റീരിയൽ സപ്ലൈ ചെയ്ത‌ പി.ജി.ഗോപിനാഥന് ഇതുവരെ തുക നല്‌കിയില്ല എന്ന പരാതിയുമായി ആലപ്പുഴ ഓംബുഡ്‌സ്പേഴ്‌സൺ അബ്‌ദുൾകലാം ആസാദ്.എം.എസിനെ സമീപിച്ചതിനെത്തുടർന്ന് 

ഓംബുഡ്സ്പേഴ്സൺൻ്റെ അന്വേഷണത്തിൽ ഈ  റോഡിൻ്റെ ചെറിയ ഭാഗം പഞ്ചാ യത്ത് ആസ്തിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ 2018 ൽ വിജിലൻസ് അന്വേഷണം നടന്ന തായും അതിന്മേൽ ഇതുവരെ നിർദ്ദേശങ്ങൾ ലഭിക്കാത്തതിനാലാണ് പരാതിക്കാരന് പണം നല്‌കാത്തത് എന്ന് കണ്ടെത്തി.

പഞ്ചായത്തിന് ഉണ്ടായ വീഴ്‌ചകൾക്ക് കരാറുകാരനായ പരാതിക്കാരൻ ബാധ്യസ്ഥനല്ലാ ത്തതിനാൽ ടിയാന് കരാർപ്രകാരം 3,98,859/- രൂപ നൽകുന്നതിന് അടിയന്തിര നടപടികൾ എടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മറ്റിയോട് ആവശ്യപ്പെട്ടു. ആയതിന് താമസം വരുത്തുന്ന പക്ഷം പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി എന്നിവരിൽ നിന്നും 18 ശതമാനം നിരക്കിൽ പലിശയുൾപ്പെടെ തുക നല്‌കുവാനും ഉത്തരവായി.

date