Post Category
പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി.) വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന പ്രത്യേക ധനസഹായ പദ്ധതിയ്ക്ക് (2026-27) അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും (ഒ.ബി.സി.), സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രത്യേക ധനസഹായം അനുവദിയ്ക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇ-ഗ്രാൻറ്‌സ് പോർട്ടൽ മുഖേന 2026 സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാൻറ്‌സ് മുഖേന അപേക്ഷ ''Renew'' ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ - 0484 - 2983130
date
- Log in to post comments