Skip to main content

എം.ബി.എ  2026  ബാച്ച്  ഉദ്ഘാടനം

       വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന സർക്കാർ സഹകരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്   ( ഐ.എം.ടി ) പുന്നപ്രയുടെ  2026-2028 ബാച്ചിന്റെ ഉദ്ഘാടനകർമ്മം    അമ്പലപ്പുഴ എം.എൽ.എ ജി.സുധാകരൻ നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ ദ്വിവത്സര എം.ബി.എ പ്രോഗ്രാമിലേക്ക് ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ്  പ്രവേശനം അനുവദിക്കുന്നത്.        2009 ൽ തുടങ്ങിയ സ്ഥാപനത്തിൽ കഴിഞ്ഞ 17 ബാച്ചുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഇതേവരെ പഠനം പൂർത്തിയാക്കി വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും സീനിയർ മാനേജ്മെന്റെതസ്തികകളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്. കേരള യൂണിവേഴ്സിറ്റി           എം.ബി.എ പരീക്ഷയിൽ 2025 ലും 2026 ലും ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഐ.എം.ടി യിൽ പഠനം പൂർത്തിയാക്കിയവർ ആയിരുന്നു .
           ഉദ്ഘാടന സമ്മേളനത്തിൽ ഡയറക്ടർ ഡോ.ഇന്ദുലേഖ.ആർ  അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഡോ.മാലിനി കൃഷ്ണകുമാർ     2026 ബാച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ഡോ.ദീപ.കെ.എസ്‌,  ഡോ.കൈലാസ്.കെ.പി, കേപ്പ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ  റൂബി ജോൺ എന്നിവർ ആശംസകൾ നേർന്നു.      വീണ .എസ്  സ്വാഗതവും പി.ടി.എ പ്രസിഡന്റ് സൽമാൻ നന്ദിയും അർപ്പിച്ചു.

date