Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ഹരിപ്പാട് – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 108 (കരുവാറ്റ തെക്കേ ഗേറ്റ്) ആഗസ്റ്റ് 12 രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 13 വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ മറ്റ് വഴികകളിലൂടെ പോകണം.
ആലപ്പുഴ – അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 71 (ഇഎസ്ഐ ഗേറ്റ്) ആഗസ്റ്റ് 12 വൈകുന്നേരം ആറ് മണി മുതൽ ആഗസ്റ്റ് 13 രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 70 (ഹോസ്പിറ്റൽ ഗേറ്റ്) വഴി പോകണം.
date
- Log in to post comments