Skip to main content

ഹോട്ടലുകളിലും  കടകളിലും പരിശോധന നടത്തി

 
ഓണക്കാലത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ സപ്ലൈ ആഫീസർ എം.ആർ. മനോജ്കുമാന്റെ  നേതൃത്വത്തിലുള്ള പ്രത്യേക പരിശോധന സംഘം ചേർത്തല താലൂക്കിലെ മുട്ടം ബസാർ, നടക്കാവ് റോഡ് എന്നിവിടങ്ങളിലായി 17 പലചരക്ക് കടകൾ, 12 പച്ചക്കറി കടക ൾ, 4 ബേക്കറികൾ, 3 ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.  മേൽ പരിശോധനകളിൽ  വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിന് 20 പൊതുവിപണി കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
 
ഓണക്കാലം ആയതിനാൽ കച്ചവടക്കാർ അമിതവില ഈടാക്കരുതെന്നും കൃത്യമായ വില വിവരം പ്രദർശിപ്പിക്കണമെന്നും വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.  പരിശോധനയിൽ ചേർത്തല താലൂക്ക് സപ്ലൈ ആഫീസർ ജി.ആർ. ജയൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീകല, ഷിബു, സുവർണ്ണകുമാർ,  ഗീത എന്നിവരും പങ്കെടുത്തു.

date