Post Category
ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം
ധനുവച്ചപുരം ഗവ. ഐ ടി ഐ യിൽ ടർണർ-1, ഫിറ്റർ-1, വയർമാൻ-1, വുഡ് വർക് ടെക്നീഷ്യൻ-1 ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (പട്ടികജാതി, മുസ്ലിം വിഭാഗത്തിലുള്ളവർക്ക് മുൻഗണന) താത്ക്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് 18 രാവിലെ 10.30ന് ധനുവച്ചപുരം ഐ ടി ഐ യിൽ വച്ച് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ എ സിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. പട്ടികജാതി, മുസ്ലീം വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരേയും പരിഗണിക്കും.
പി.എൻ.എക്‌സ്. 3248/2026
date
- Log in to post comments