Skip to main content

ഫോറസ്റ്റ് മെഡലുകൾ മുഖ്യമന്ത്രി ഇന്ന് (ആഗസ്റ്റ് 15) വിതരണം ചെയ്യും

വിശിഷ്ഠ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2026 ലെ ഫോറസ്റ്റ് മെഡൽ ഇന്ന് (ആഗസ്റ്റ് 15) മുഖ്യമന്ത്രി വി. ഡി. സതീശൻ സമ്മാനിക്കും. 2026 ൽ ആകെ 26 ജീവനക്കാരാണ് ഫോറസ്റ്റ് മെഡലിന് അർഹരായത്. വനം-വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട മാതൃകാപരമായ സേവനം കാഴ്ചവയ്ക്കുന്ന ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് മുതൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വരെയുള്ളവർക്കാണ് മെഡൽ നൽകി വരുന്നത്.  വനം വന്യജീവി സംരക്ഷണംവനം കയ്യേറ്റം ഒഴിപ്പിക്കൽവനം കുറ്റകൃത്യങ്ങളുടെ അന്വേഷണം - കാട്ടുതീ തടയലും നിയന്ത്രിക്കലും  മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണംപങ്കാളിത്ത വനപരിപാലനംവനാശ്രിതരായ പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലുമടക്കം വിവിധ മേഖലകളിലെ സേവനം പരിഗണിച്ചാണ് ഫോറസ്റ്റ് മെഡലിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

പി.എൻ.എക്‌സ്. 3252/2026

date