പറക്കോട് ബ്ലോക്ക് പഞ്ചായത്തിന് 53.85 കോടിയുടെ തൊഴിലുറപ്പു വാര്‍ഷികപദ്ധതി
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 53.85 കോടിക്കുളള 2019-20 സാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പു വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. 1192023 എണ്ണം തൊഴില്‍ ദിനങ്ങളും 3231 ലക്ഷം രൂപയുടെ വേതന ഘടകവും 2154 ലക്ഷം രൂപയുടെ സാധന ഘടകവും ഉള്‍പ്പെടെ 53.85 കോടി രൂപയ്ക്കുളള പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
ബ്ലോക്ക് പരിധിയിലുളള പളളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 227948 തൊഴില്‍ ദിനങ്ങള്‍ക്കും, ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ 208740 തൊഴില്‍ ദിനങ്ങള്‍ക്കും, കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ 168609 തൊഴില്‍ ദിനങ്ങള്‍ക്കും, കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ 161896 തൊഴില്‍ ദിനങ്ങള്‍ക്കും, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ 154252 തൊഴില്‍ ദിനങ്ങള്‍ക്കും, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 145873 തൊഴില്‍ ദിനങ്ങള്‍ക്കും, ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ 124705 തൊഴില്‍ ദിനങ്ങള്‍ക്കുമാണ് അംഗീകാരം നല്‍കിയിട്ടുളളത്.
അങ്കണവാടി നിര്‍മ്മാണം, ജലസേചന കനാലുകളുടെ നവീകരണം, കേര നഴ്‌സറികള്‍, കാലിത്തൊഴുത്തുകള്‍, ആട്ടിന്‍കൂടുകള്‍, കോഴിക്കുടുകള്‍, തീറ്റ പുല്‍കൃഷി, ഫാം പോണ്ടുകള്‍, മത്സ്യ കൃഷിക്ക് കുളംനിര്‍മ്മിക്കല്‍, കിണര്‍ റീചാര്‍ജ്ജിംഗ്, ഹാന്‍മേഡ് ബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റുകള്‍, കംമ്പോസ്റ്റ് പിറ്റുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം നാളിതുവരെ 974786 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ഒരു കുടുംബത്തിന് 60.65 വീതം ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊണ്ട് സംസ്ഥാന ശരാശരിയിലും മുകളിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. 999 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് 29.73 കോടി രൂപ ചെലവഴിച്ചു.
ശരാശരി 66 തൊഴില്‍ ദിനങ്ങള്‍ നല്‍കി കടമ്പനാട് ഗ്രാമപഞ്ചായത്തും, 65 തൊഴില്‍ ദിനങ്ങള്‍ നല്‍കി പളളിക്കല്‍ ഗ്രാമപഞ്ചായത്തും, 63 തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊടുമണ്‍ ഗ്രാമപഞ്ചായത്തും ബ്ലോക്ക് തലത്തില്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതില്‍ മുന്നിലാണ്.
350 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി പളളിക്കല്‍ ഗ്രാമപഞ്ചായത്തും, 153 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി കടമ്പനാട് ഗ്രാമപഞ്ചായത്തും 137 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി കൊടുമണ്‍ ഗ്രാമപഞ്ചായത്തും തൊഴില്‍ നല്‍കുന്നതില്‍ മുന്നിലാണ്. (പിഎന്‍പി 101/19)
- Log in to post comments