Skip to main content

സാമൂഹ്യ സാമ്പത്തിക സര്‍വ്വേ ആരംഭിച്ചു

സാമൂഹ്യ സാമ്പത്തിക സര്‍വ്വേ എഴുപത്തേഴാം റൗണ്ട് ജനവരി മുതല്‍ ആരംഭിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സര്‍വേ നടത്തുന്നത്. 

കൈവശഭൂമി, കന്നുകാലി, സമ്പത്ത്, കടബാധ്യത, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടുംബ ചെലവുകള്‍, തൊഴില്‍, തൊഴിലില്ലായ്മ, പുതിയ കൃഷിരീതിയെ കുറിച്ചുള്ള അറിവ,് അസംഘടിതമേഖലയിലെ കാര്‍ഷികേതര സംരംഭങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ച് വിശദമായി വിവരങ്ങള്‍ ശേഖരിച്ച് പഠനവിധേയമാക്കും.

സംസ്ഥാനത്തെ ഗ്രാമ നഗര പ്രദേശങ്ങളില്‍ നിന്നും 152 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത വിപുലമായ സാമ്പിള്‍ സര്‍വേയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും ആസൂത്രണത്തിനും നയരൂപീകരണത്തിനും പദ്ധതി നടത്തിപ്പിനു സംസ്ഥാന വരുമാനം നിര്‍ണയിക്കുന്നതിനും ഈ വിവരങ്ങള്‍ പ്രയോജനപ്പെടും.

സര്‍വേക്ക് വേണ്ടി വിവരശേഖരണം നടത്തുന്നത് ഉന്നത വിദ്യാഭ്യാസ യോഗ്യതയും പ്രത്യേക പരിശീലനവും ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സിന്‍സിമോള്‍ ആന്റണി അറിയിച്ചു.  കുടുംബങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു

date