Skip to main content

ജലസംരക്ഷണം പരിശീലനം 18  മുതല്‍

 

 

                ഹരിതകേരളം മിഷന്റെ നേത്യത്വത്തില്‍ കില സംഘടിപ്പിക്കുന്ന ജലസംരക്ഷണം  സാങ്കേതിക സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ഡിസംബര്‍ 18 മുതല്‍ ആരംഭിക്കും. 18, 19 തിയ്യതികളില്‍ മാനന്തവാടി കരുണാകരന്‍ സ്മാരക ഹാളിലും 21,22 തിയ്യതികളില്‍ ബത്തേരി കമ്മ്യൂണിറ്റി ഹാളിലും പരിശീലനം നടത്തും. മാനന്തവാടി നഗരസഭ, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍ ബ്ലോക്കിനു കീഴിലെ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലെ സാങ്കേതിക സമിതിയംഗങ്ങള്‍ മാനന്തവാടി കരുണാകരന്‍ സ്മാരക ഹാളിലും കല്‍പ്പറ്റ, ബത്തേരി നഗരസഭകള്‍ കല്‍പ്പറ്റ, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍ ബ്ലോക്കുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലെ സാങ്കേതിക സമിതി അംഗങ്ങള്‍ ബത്തേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളിലും പരിശീലനത്തിനായി പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date