Skip to main content

ഹലോ ഇംഗ്ലീഷ് തീയറ്റര്‍ ക്യാമ്പ് ആരംഭിച്ചു

 

മാന്തുക ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടത്തുന്ന ഹലോ ഇംഗ്ലീഷ്  തീയറ്റര്‍ ക്യാമ്പ് ആറന്മുള ബിആര്‍സി യുടെ നേതൃത്യത്തില്‍ ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കുന്ന പരിപാടിയില്‍ വിവിധ തരം സ്‌കിറ്റുകള്‍, ഡ്രാമകള്‍, ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് കുളനട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ മോഹന്‍ ദാസ് ഉത്ഘാടനം ചെയതു. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ ഉള്ളന്നൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധമാധ്യാപകന്‍ സുദര്‍ശനന്‍ പിള്ള, ഡോ.ജയകുമാര്‍, ബി.ആര്‍.സി ട്രെയിനര്‍ ദീപ, സ്‌കൂള്‍ ലീഡര്‍ കുമാരി ദേവനന്ദ, രാജിമോള്‍ എന്നിവര്‍ സംസാരിച്ചു.                    (പിഎന്‍പി 105/18)

date