Post Category
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗവികസന വകുപ്പ് അന്യസംസ്ഥാനത്ത് പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 പോര്‍ട്ടലില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 31. വിവരങ്ങള്‍ക്ക്: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ/ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസ്/ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ . 0471 2304594, 2303229.
date
- Log in to post comments