Post Category
ജോബ് ഫെയര്‍ 16ന്
സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെയും ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 16ന് രാവിലെ 10 മുതല്‍ ചെന്നീര്‍ക്കര ഗവ. ഐടിഐയില്‍ സ്‌പെക്ട്രം ജോബ് ഫെയര്‍ എന്ന പേരില്‍ തൊഴില്‍മേള നടത്തും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് നേരിട്ടും www.spectrumjobs.org എന്ന വെബ്‌സൈറ്റ് മുഖേനയും രജിസ്റ്റര്‍ ചെയ്യാം. (പിഎന്‍പി 107/19)
date
- Log in to post comments