Skip to main content

മാലാഖക്കൂട്ടം പദ്ധതി

    ജില്ലാ പഞ്ചായത്ത് 2026-27 വര്‍ഷം നടപ്പിലാക്കുന്ന മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്സിംഗ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം.   മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരും വകുപ്പ്/ ജില്ലാ പഞ്ചായത്തു മുഖേന പരിശീലനം ലഭിച്ചവരും അര്‍ഹരല്ല.  ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്‌സിംഗ് 10,000 രൂപയും ജനറല്‍ നഴ്‌സിംഗ് 8000 രൂപ നിരക്കിലുമാണ് പ്രതിമാസ സ്റ്റൈപന്റ്. അപേക്ഷ ജാതി, വരുമാനം,   യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 31നകം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം.   ഫോണ്‍: 0474 2794996.  
 

 

date