Post Category
കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1,500 രൂപ വീതം അനുവദിക്കുന്ന 'കെടാവിളക്ക്' സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയിൽ കവിയരുത്.
താത്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് 31-നകം സ്കൂളിൽ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.egrantz.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. സ്കൂൾ അധികൃതർ സെപ്റ്റംബർ 30-നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കണം. ഫോൺ- 0492 2222335. ഇമെയിൽ- bcddpkd@gmail.com.
date
- Log in to post comments