Skip to main content

വയോമധുരം പദ്ധതി ഉദ്ഘാടനം ചെയ്തു

 

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന വയോമധുരം പദ്ധതിയുടെ ഒന്നാം ഘട്ട വിതരണം വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, ഷംലാ ബീഗം, താഹിറ ബീവി, അജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജീവിതശൈലിയും പ്രമേഹവും എന്ന വിഷയത്തില്‍ എസ്.സരസ്വതി ക്ലാസെടുത്തു.                 (പിഎന്‍പി 109/19)

date