Skip to main content

ശിശുസംരക്ഷണ കേന്ദ്രം തണല്‍ 15ന് ഉദ്ഘാടനം ചെയ്യും

 

ജില്ലയില്‍ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ശിശുസംരക്ഷണ കേന്ദ്രം തണല്‍- കുട്ടികളുടെ അഭയകേന്ദ്രം ഓമല്ലൂരില്‍ സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി.ദീപക്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി അധ്യക്ഷ സൂസന്‍ മാത്യു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ, ശിശുക്ഷേമ സമിതി ഭാരവാഹികള്‍, തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

                   (പിഎന്‍പി 111/19)

date