Post Category
*എം.എൽ.എ കെയർ പദ്ധതിയിൽ കൽപ്പറ്റ ബ്ലോക്കിലെ രണ്ടായിരം പേർക്ക് ഓണക്കിറ്റ്*
എം.എൽ.എ കെയർ പദ്ധതിയിലുൾപ്പെടുത്തി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ടായിരം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഓണക്കിറ്റ് വിതരണം കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് നിർവഹിച്ചു. സി. എസ്.ആർ ഫണ്ട് മുഖേന നെസ്ലയുടെ സഹകരണത്തോടെ മേപ്പാടി പഞ്ചായത്തിലും രണ്ടായിരം കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷം രൂപ ചെലവിൽ 1500 രൂപ വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments