Skip to main content

സൗജന്യ പച്ചക്കറി തൈ വിതരണം ചെയ്തു

 

 

                2017-18 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി പ്രകാരം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 5736 കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറി തൈ വിതരണം ചെയ്തു.  കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, പച്ചമുളക്, വഴുതിന എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയാണിത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.  വികസനകാര്യ ചെയര്‍മാന്‍ ബാബു ഷജില്‍ കുമാര്‍, കൃഷി ഓഫീസര്‍ കെ.ജി.സുനില്‍ എന്നിവര്‍ സംസാരിച്ചു.

date