അറിയിപ്പുകൾ
ഹൈസ്കൂൾ ടീച്ചർ അഭിമുഖം
എറണാകുളം ജില്ല വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) 1st എൻ സി എ - ഹിന്ദു നാടാർ (Category No. 331/2025) തസ്തികയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 20-ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷൻ അന്നേ ദിവസം രാവിലെ 8 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റും കൂടുതൽ വിവരങ്ങളും ഉദ്യോഗാർത്ഥികളുടെ OTR പ്രൊഫൈലിൽ ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷൻ ഓഫീസിലേക്ക് (RDO) കരാർ അടിസ്ഥാനത്തിൽ കൗൺസിലേഴ്സ് ഓഫീസർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിയമ ബിരുദവും സാമൂഹ്യ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ കളങ്കരഹിതമായ സേവന പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി ബാധകമല്ല. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം സെപ്റ്റംബർ 1-ന് രാവിലെ 11 മണിക്ക് ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷനൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0484-2425377
- Log in to post comments