Post Category
*നാഗലശ്ശേരി ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ: ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം*
പാലക്കാട് വെള്ളിയാങ്കല്ലിലുള്ള നാഗലശ്ശേരി ഗവ. ഐ.ടി.ഐയിൽ 2026 വർഷത്തെ എൻ.സി.വി.ടി പ്രവേശനത്തിനായുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 21 വരെ നടത്തുന്നു. വനിതാ വിഭാഗത്തിനായി ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം), ഇൻഫർമേഷൻ ടെക്നോളജി (2 വർഷം), അഡിറ്റീവ് മാനുഫാക്ചറിങ് / 3ഡി പ്രിന്റിങ് ടെക്നീഷ്യൻ (1 വർഷം), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ് (1 വർഷം) എന്നീ ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഇതിൽ അഡിറ്റീവ് മാനുഫാക്ചറിങ് (3D പ്രിന്റിങ്) ടെക്നീഷ്യൻ, കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിങ് എന്നീ കോഴ്സുകളിലേക്ക് ആൺകുട്ടികൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നിർദ്ദിഷ്ട തീയതികളിൽ ഉച്ചയ്ക്ക് 12.00-നകം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. ഫോൺ- 9746715651. ഇമെയിൽ- itinagalassery@gmail.com.
date
- Log in to post comments