Skip to main content

*അവകാശികളില്ലാത്ത സ്വർണ്ണ-വെള്ളി ആഭരണങ്ങൾ ലേലം ചെയ്യുന്നു*

തൃശ്ശൂർ സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ കസ്റ്റഡിയിലുള്ള അവകാശികളില്ലാത്ത സ്വർണ്ണ, വെള്ളി ആഭരണങ്ങൾ കേരള പോലീസ് ആക്ട് 56 പ്രകാരം പൊതുലേലം ചെയ്യുന്നു. 13.26 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും (ചെയിൻ - 5.47 ഗ്രാം, ബ്രേസ്‌ലെറ്റ് - 7.79 ഗ്രാം) 9.81 ഗ്രാം തൂക്കമുള്ള വെള്ളി പാദസരവുമാണ് ലേലം ചെയ്യുന്നത്.

ആഭരണങ്ങളിൽ അവകാശവാദമുള്ളവർ വിളംബര തീയതിയായ ഓഗസ്റ്റ് 11 മുതൽ 30 ദിവസത്തിനകം തക്കതായ രേഖകൾ സഹിതം ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരാകണം. നിർദ്ദിഷ്ട കാലാവധിക്കുള്ളിൽ അവകാശികളാരും എത്തിയില്ലെങ്കിൽ, ഇവ പൊതുലേലത്തിൽ വിൽപന നടത്തി ലഭിക്കുന്ന തുക സർക്കാരിലേക്ക് വകയിരുത്തുമെന്ന് തൃശ്ശൂർ സിറ്റി പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. ഫോൺ- 0487-2427574. ഇമെയിൽ- cptsr.pol@kerala.gov.in.

 

date