Post Category
കേരള പോലീസ് സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിന് തുടക്കമായി
കേരള പോലീസ് സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പ് 2026ന് കേരള പോലീസ് അക്കാദമി ഡോൾഫിൻ അക്വാറ്റിക് കോംപ്ലക്സിൽ തുടക്കമായി. കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ചെയ്തു. തുടർന്ന്, മാർച്ച് പാസ്റ്റ് സല്യൂട്ട് മന്ത്രി സ്വീകരിച്ചു. രാജൻ ജെ. പല്ലൻ എം. എൽ. എ, കേരള പോലീസ് അക്കാദമി ഡയറക്ടറായ ഐ. ജി കെ. സേതുരാമൻ, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ്,
കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ (പോലീസ് സയൻസ്) പി. എ. മുഹമ്മദ് ആരിഫ് ., അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിംഗ്) കെ. കെ. മൊയ്തീൻകുട്ടി , അസിസ്റ്റന്റ് ഡയറക്ടർ (ടി & എം.ടി.എസ്.) എസ്. നജീബ്, കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ (ഔട്ട്‌ഡോർ) സി. പി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ് 19 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
date
- Log in to post comments