Skip to main content

കേരളോത്സവം എന്‍ട്രി പാസ് കൈപ്പറ്റണം. 

 

                കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്തും കലാമത്സരങ്ങള്‍ ഡിസംബര്‍ 22 മുതല്‍ 24 വരെ പാലക്കാടും നടത്തും.  ജില്ലാ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവരോ, ടീം ലീഡര്‍മാരോ, പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലെത്തി എന്‍ട്രി പാസ് കൈപ്പറ്റണം.  ഫോണ്‍ 04936 204700, 202490.

date