സീറ്റ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ കോഴ്‌സില്‍ ഒന്നാം സെമസ്റ്റര്‍ അറബിക് ബിരുദ പ്രോഗ്രാമില്‍ വിവിധ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഈഴവ, ഒ.ബി.എച്ച്, എൽ.സി എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അവസരമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 19-ന് വൈകീട്ട് മൂന്ന് മണിക്ക് മുൻപായി കോളേജിൽ നേരിട്ടെത്തണം.
മലപ്പുറം സർക്കാർ വനിതാ ആർട്സ് & സയൻസ് കോളേജിൽ എം.എസ്.സി ബോട്ടണി കോഴ്സിൽ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിന് ഒന്നും എന്നിങ്ങനെ മൂന്ന് സീറ്റുകളിലാണ് ഒഴിവുള്ളത്. പി.ജി ക്യാപ് (CAP) രജിസ്ട്രേഷൻ നടത്തിയ വിദ്യാർത്ഥികൾ ആഗസ്റ്റ് 20-ന് മുൻപായി ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ പ്രതിനിധി മുഖേനയോ കോളേജ് ഇ-മെയിൽ വഴിയോ റിപ്പോർട്ട് ചെയ്യണം. ഈ വിഭാഗങ്ങളിൽപ്പെട്ടവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ സീറ്റ് കൺവേർഷൻ വഴി പരിഗണിക്കും. ഫോൺ: 0483 2972200, 9188900203. ഇ-മെയിൽ: gwcmpmoffice@gmail.com.
- Log in to post comments