Post Category
ബോണസ് തർക്കം പരിഹരിച്ചു
ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായതായി ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ അറിയിച്ചു.
ജില്ലാ ലേബർ ഓഫീസറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജാക്സൺ സി. ജോസഫ്, ജനറൽ സെക്രട്ടറി കെ.എസ്. സുരേഷ്, ബസ് ഓണേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി, പ്രതിനിധി റോണി ജോസഫ്, തൊഴിലാളി സംഘടനാ ഭാരവാഹികളായ തോമസ് കല്ലാടൻ, കെ.ജി.ഹരിദാസ്, കെ.എൻ.മോഹനൻ, എൽ. ഷാജി, പി.ജെ.വർഗ്ഗീസ്, സാബു കാരക്കൽ, എം.ജി. ശേഖരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
date
- Log in to post comments