Skip to main content

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളുടെ സംഘങ്ങൾക്ക് ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. പ്രായപരിധി 18 -40 വയസ്. അപേക്ഷാ ഫോം കോട്ടയം ജില്ലയിൽ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും വൈക്കം, കുമരകം മത്സ്യഭവനുകളിൽ നിന്നും ലഭിക്കും. അപേക്ഷകരുടെ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോർഡ് പാസ് ബുക്ക്, റേഷൻ കാർഡ്, സംരംഭത്തെ സംബന്ധിച്ച് കുറിപ്പ് എന്നിവയും അപേക്ഷയ്‌ക്കൊപ്പം നൽകണം. ഫോൺ: 9745556674,7306377007,8075248141.

date