Post Category
ജില്ലാതല ഓണാഘോഷം 24 മുതൽ
ഈ വർഷത്തെ ജില്ലാതല ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി.) നഗരസഭയും സംയുക്തമായാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി. ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രാദേശിക കലാകാരന്മാർക്ക് അടക്കം പ്രാതിനിധ്യം നൽകി ജനകീയ പങ്കാളിത്തത്തോടെ ഓണാഘോഷം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, പാലാ ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബിജേക്കബ് , ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments