Skip to main content

ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് യുഡിഐഡി കാർഡ് നിർബന്ധം

ഭിന്നശേഷി സർട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അർഹരായ ഭിന്നശേഷിക്കാരും എത്രയും വേഗം യുഡിഐഡി കാർഡിനായി രജിസ്റ്റർ  ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും കാര്യക്ഷമമായി ലഭ്യമാക്കുന്നതിന് യുഡിഐഡി കാർഡ് അത്യന്താപേക്ഷിതമാണ്. അപേക്ഷ  https://swavlambancard.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായത്തിനായി സമീപത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുകയോ ടോൾഫ്രീ നമ്പർ 1800 120 1001 ൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.  അർഹരായ ഒരു ഭിന്നശേഷിക്കാരനും യുഡിഐഡി കാർഡിന്റെ അഭാവത്തിൽ സർക്കാർ ആനുകൂല്യങ്ങൾ  നഷ്ടപ്പെടാതിരിക്കാൻ  എത്രയും പെട്ടന്ന് രജിസ്‌ട്രേഷൻ നടത്തണമെന്നും കളക്ടർ അറിയിച്ചു.

date