Post Category
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് കായംകുളത്ത്
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. മിനിമം യോഗ്യത പ്ലസ് ടു ആയിട്ടുള്ള 40 വയസ്സിൽ താഴെ പ്രായമുള്ള ഐ.ടി.ഐ., ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള കാർത്തികപള്ളി താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്കാണ് അവസരം. യോഗ്യരായവർ ബയോഡാറ്റ, രജിസ്ട്രേഷൻ ഫീസായ 300/- രൂപ, ആധാർ കാർഡിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം. ഫോൺ : 0477 2230624, 8304057735, 0479 2442502
date
- Log in to post comments