Post Category
കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 90 ശതമാനവും അതിൽ കൂടുതൽ മാർക്കും, കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയാത്തവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. സ്‌കൂൾ അധികൃതർ ലഭ്യമായ അപേക്ഷകൾ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സെപ്റ്റംബർ 30 ന് മുൻപ് ഓൺലൈനായി ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലോ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0484 2983130
date
- Log in to post comments