Skip to main content

കയർ ഫാക്ടറി തൊഴിലാളികളുടെ ഓണം ബോണസ് ആഗസ്റ്റ് 22-നകം

കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികളുടെ ഓണം ബോണസ് ആഗസ്റ്റ് 22-നകം വിതരണം ചെയ്യും. കൊല്ലം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ സുനിൽ തോമസിന്റെ അധ്യക്ഷതയിലും ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ സുരാജ് എസ്.ന്റെ സാന്നിധ്യത്തിലും ആലപ്പുഴ ജില്ലാ ലേബർ ഓഫീസിൽ നടന്ന ചർച്ചയിലാണ് ബോണസ് സംബന്ധിച്ച് അന്തിമ ഒത്തുതീർപ്പായത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം, 2026 ജനുവരി ഒന്നു മുതൽ ജനുവരി 31 വരെയുള്ള തൊഴിലാളികളുടെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.95 ശതമാനം ഇൻസെന്റീവും ഉൾപ്പെടെ ആകെ 29.95 ശതമാനം തുക ഓണം ആഡ്വാൻസ് ബോണസായി കണക്കാക്കി ഈ തുക ആഗസ്റ്റ് 22-നോ അതിനു മുൻപോ തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് തൊഴിലുടമകളുടെയും യൂണിയനുകളുടെയും പ്രതിനിധികൾ ചേർന്ന് തീരുമാനിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

date