Skip to main content

സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി

സ്വകാര്യ ബസ് തൊഴിലാളികളുടെ 2025-26 വർഷത്തെ ബോണസ് സംബന്ധിച്ച് ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ  സുരാജ് എസ്-ന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ 2025-26 വർഷത്തെ ബോണസ് തുക കഴിഞ്ഞ വർഷത്തേക്കാൾ 200 രൂപ വർദ്ധിപ്പിച്ച് ഡ്രൈവർക്ക് 10,200 രൂപ, കണ്ടക്ടർക്ക് 9,897 രൂപ ക്ലീനർ/ഡോർ ചെക്കർക്ക് 9,566 രൂപ എന്നിങ്ങനെ നിശ്ചയിക്കുകയും ഓഗസ്റ്റ് 20 ന് മുൻപ് തുക വിതരണം ചെയ്യാൻ ഉടമകൾ സമ്മതിക്കുകയും ചെയ്തതിനെ തുടർന്ന് ഓഗസ്റ്റ് 24 മുതൽ യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു എന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ബസ് ഉടമാ പ്രതിനിധികളും (പിബിഒഎ, കെബിടിഎ) ബന്ധപ്പെട്ട തൊഴിലാളി യൂണിയൻ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ഓഗസ്റ്റ് 17-ന് ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഒപ്പുവെച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

date