ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാലമിന്നല്‍ പരിശോധന നടത്തും
ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാലമിന്നല്‍ പരിശോധന ഓഗസ്റ്റ് 25വരെ നടത്തും. ഉപഭോക്തൃസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഓണം പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്ന സമ്മാനപദ്ധതികള്‍ നറുക്കെടുപ്പുകള്‍ പ്രൊമോഥഷന്‍ ഓഫറുകള്‍ എന്നിവ സംബന്ധിച്ച പരാതികളും പരിശോധിക്കും. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, പായ്ക്കറ്റുകളില്‍ മതിയായ രേഖപ്പെടുത്തലുകള്‍ ഇല്ലാതെ പായ്ക്കറ്റുകള്‍ വില്പന നടത്തുക, എം ആര്‍ പി യേക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന്: ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍) 8281698021, ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ലയിങ് സ്‌ക്വാഡ് ) 8281698028, അസിസ്റ്റന്റ് കണ്‍ട്രോളര്‍, കൊല്ലം 8281698022, ഇന്‍സ്പെക്ടര്‍ സര്‍ക്കിള്‍ 2- 8281698023, ഇന്‍സ്പക്ടര്‍മാരായ കുന്നത്തൂര്‍ 8281698024, കരുനാഗപ്പള്ളി 8281698025, കൊട്ടാരക്കര 8281698026, പുനലൂര്‍ 8281698027, പത്തനാപുരം 9400064082, ഫ്‌ലയിങ് സ്‌ക്വാഡ് 9188525702.
- Log in to post comments