Skip to main content

ലോക മണ്ണ്ദിനം ആചരിച്ചു

 

                മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ്ദിനം ആചരിച്ചു.  മീനങ്ങാടി ഗവ.എല്‍.പി. സ്‌കൂളില്‍ നടത്തിയ പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു.  മണ്ണ് സംരക്ഷണം ജോയിന്റ് ഡയറക്ടര്‍ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.  സോയില്‍ സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ സി.ബി.ദീപ, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ഭാനു മോന്‍, ഹെഡ് മിസ്ട്രസ് ടെംസിവാര്‍ഡ് മെമ്പര്‍ മിനി സാജു, പി.ടി.എ. പ്രസിഡന്റ് വിനോയ് എന്നിവര്‍ സംസാരിച്ചു.  ഇതോടനുബന്ധിച്ച് മീനങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണ്ദിന ബോധവല്‍കരണ റാലി നടത്തി.  വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാന വിതരണവും നടത്തി.

date