Skip to main content

ആസൂത്രണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

കോട്ടയം ജില്ലാ ആസൂത്രണ സമിതിയിലേക്ക് (ഡി.പി.സി.) 10 ജില്ലാ പഞ്ചായത്ത്് അംഗങ്ങളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ വരണാധികാരിയായിരുന്നു. അംഗങ്ങളുടെ പേരും ജില്ലാ പഞ്ചായത്ത് ഡിവിഷനും. വിജയമ്മ ബാബു (വെള്ളൂർ ഡിവിഷൻ), എം.കെ. രാജേഷ് (വൈക്കം ഡിവിഷൻ), ഉഷ കുമാരി (പാമ്പാടി ഡിവിഷൻ)സിനി മാത്യു ( പുതുപ്പള്ളി ഡിവിഷൻ), ആർ. ശ്രീകല ( പൂഞ്ഞാർ ഡിവിഷൻ), പെണ്ണമ്മ ജോസഫ് (ഭരണങ്ങാനം ഡിവിഷൻ) അഡ്വ. ജീരാജ് ( മുണ്ടക്കയം ഡിവിഷൻ)  അഡ്വ. അഭിലാഷ് ചന്ദ്രൻ ( പൊൻകുന്നം ഡിവിഷൻ)   ആനന്ദ് ബാബു ( തലയാഴം ഡിവിഷൻ)   ജോസ് മോൻ മുണ്ടയ്ക്കൽ (കുറവിലങ്ങാട് ഡിവിഷൻ) 

date