Skip to main content

വഞ്ചിപ്പാട്ട് മത്സരം: ഇന്ന് (19 ന് )എ ഡി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായിട്ടുള്ള വഞ്ചിപ്പാട്ട് മത്സരം ആഗസ്റ്റ് 19 ബുധനാഴ്ച  രാവിലെ എട്ട് മണിക്ക്   എ ഡി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ
ജില്ലാ കളക്ടർ ഷാജി വി നായർ പതാക ഉയർത്തും. 
മുൻ എം എൽ എ സി കെ സദാശിവൻ അധ്യക്ഷനാകും. മുൻ എം എൽ എ കെ കെ ഷാജു മുഖ്യപ്രഭാഷണം നടത്തും. 

*സമാപന സമ്മേളനം*

വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ജി സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിക്കും. 
റെജി ചെറിയാൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.

date