Post Category
ഓണക്കാലത്ത് ഊർജ്ജിത പാൽ പരിശോധന
ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ എറണാകുളം ഗുണനിയന്ത്രണ കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഊർജ്ജിത പാൽ പരിശോധനാ പരിപാടി സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 20 മുതൽ 24 വരെയാണ് ഈ പരിശോധനകൾ നടക്കുന്നത്.
പരിപാടിയുടെ ഭാഗമായി കാക്കനാട് സിവിൽ സ്റ്റേഷനിലെ ഗുണനിയന്ത്രണ കാര്യാലയത്തിൽ സജ്ജമാക്കിയ ജില്ലാ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10.30 ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിക്കും. തുടർന്ന്, പാൽ സാമ്പിൾ ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടർ പ്രിയങ്ക ജി.ഐ എ എസ് നിർവഹിക്കും.
ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പാൽ ലഭ്യമാക്കുക എന്നതാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം.
date
- Log in to post comments