Skip to main content

ഇ.പി.എഫ് -ഇ.എസ്.ഐ സംയുക്ത അദാലത്ത് ഓഗസ്റ്റ് 27ന്

ഇടുക്കി ജില്ലയിലുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന  ബോധവത്കരണപരിപാടിയും പരാതി പരിഹാര അദാലത്തും ആഗസ്റ്റ് 27 ന് രാവിലെ 9 മണി മുതല്‍ പെരുവന്താനം പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തും. പരാതികള്‍ മൂന്നാര്‍ ഇ.പി.എഫ്ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഈ മാസം 24ന് മുമ്പ് സമര്‍പ്പിക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്.
27-ാം തീയതി നേരിട്ട് ഹാജരായി സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:
 7907108417, 8921247470 (ഇ.എസ്.ഐ), 8129683344 (പി.എഫ്)

date