Skip to main content

തായ്‌ക്കൊണ്ടോ, കരാട്ടെ പരിശീലകരുടെ ഒഴിവ്

അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-2027 അക്കാദമിക് വര്‍ഷത്തേക്ക് തായ്‌ക്കൊണ്ടോ, കരാട്ടെ പരിശീലകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 2ന് രാവിലെ 10.30-ന് മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 6238599660 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

 

date