Skip to main content

*കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ കർഷകദിനാഘോഷം*

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. വെണ്ണിയോട് ഉമ്മൻ ചാണ്ടി സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായി. കാർഷിക ക്വിസ് മത്സരം സംഘടിപ്പിക്കുകയും നറുക്കെടുപ്പിലൂടെ കാർഷികോപകരണങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെയും വിവിധ വാർഡുകളിൽ നിന്നുള്ള മികച്ച കർഷകരെയും ആദരിച്ചു. ഇവർക്ക് ബാറ്ററി സ്പ്രേയറുകൾ സമ്മാനമായി നൽകി. പങ്കെടുത്ത എല്ലാ കർഷകർക്കും സൗജന്യമായി ഡ്രാഗൺ ഫ്രൂട്ട്സ് തൈകൾ വിതരണം ചെയ്തു. ഘോഷയാത്രയും കൈകൊട്ടിക്കളിയും ഉൾപ്പെടെയുള്ള വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

കൃഷി ഓഫീസർ ബിബിൻ പൗലോസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലൽസുന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഇ. ആർ. പുഷ്പ, പി.പി രനീഷ് , ലീലാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സലാം നീലിക്കണ്ടി, ജെനിമോൾ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ബിന്ദു ടീച്ചർ, സാനിലേഷ്, പി.കെ ജോൺ, ജോൺസി സജി, വി.ആർ ബാലൻ, ജസ്റ്റിൻ സിയറിക്, സി.എൻ സജീഷ് കുമാർ, എലിസബത്ത്, റംല അസീസ് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുരേഷ് ബാബു വാളൽ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, കൃഷി അസിസ്റ്റന്റ് എം.ആർ ഭവിത, സഹകരണ ബാങ്ക് പ്രതിനിധികൾ,  പാടശേഖര-കുരുമുളക് സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.  

date