ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു
ജില്ല പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ 12 അംഗ ജില്ല ആസൂത്രണ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ജില്ല പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും 10 ആസൂത്രണ കമ്മിറ്റി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഒരു പട്ടികജാതി വനിത, ഒരു പട്ടികജാതി, നാല് സ്ത്രീ, നാല് ജനറല്‍ എന്ന ക്രമത്തിലായിരുന്നു തിരഞ്ഞെടുത്തത്. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും ഒരു സ്ത്രീ, ഒരു ജനറല്‍ എന്നിവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. ജില്ല കലക്ടര്‍ എ നിസാമുദ്ദീനായിരുന്നു വരണാധികാരി.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
അംഗത്തിന്റെ പേര്, ജില്ല പഞ്ചായത്ത് അംഗം/മുനിസിപ്പല്‍ കൗണ്‍സില്‍, പട്ടികജാതി സ്ത്രീ സംവരണം/പട്ടികജാതി സംവരണം/സ്ത്രീ/ജനറല്‍ ക്രമത്തില്‍
ബി. സവിത, ജില്ല പഞ്ചായത്ത് അംഗം, പട്ടികജാതി സ്ത്രീ
റ്റി. കെ സജി, ജില്ല പഞ്ചായത്ത് അംഗം, പട്ടികജാതി
നീതു മാമ്മന്‍ കൊണ്ടുര്‍, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ
എം. വി. അമ്പിളി, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ
ജി. ശ്രീനാദേവി കുഞ്ഞമ്മ, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ
ബീനാ പ്രഭ, ജില്ല പഞ്ചായത്ത് അംഗം, സ്ത്രീ
എസ്. സന്തോഷ് കുമാര്‍, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍
സാം ഈപ്പന്‍, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍
ആരോണ്‍ സണ്ണി ബിജിലി പനവേലില്‍, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍
അനീഷ് വരിക്കണ്ണാമല, ജില്ല പഞ്ചായത്ത് അംഗം, ജനറല്‍
സെലിന്‍ ഫിലിപ്പ്, തിരുവല്ല മുന്‍സിപ്പല്‍ കൗണ്‍സിലര്‍, സ്ത്രീ
എ. നൗഷാദ് റാവുത്തര്‍, പന്തളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ജനറല്‍.
- Log in to post comments